26 C
Kottayam
Friday, March 29, 2024

ജോസ് കെ മാണി നിലവില്‍ പാര്‍ട്ടിയിലില്ല; പാലായില്‍ ശക്തി പ്രകടനം നടത്തുമെന്ന് പി.ജെ. ജോസഫ്

Must read

മഞ്ചേശ്വരം: ജോസ് കെ മാണി നിലവില്‍ പാര്‍ട്ടിയിലില്ലെന്നും പാലായില്‍ തനിക്ക് അണികളുണ്ടെന്ന് തെളിയിക്കുമെന്നും പി.ജെ ജോസഫ്. ജോസ് കെ മാണി വിഭാഗവുമായി അനുനയ സാധ്യതകളില്ലെന്ന് ഇതോടെ പ്രഖ്യാപിച്ചിരിക്കുകയാണെന്നും ജോസഫ് മഞ്ചേശ്വരത്ത് പറഞ്ഞു. ജോസ് കെ മാണിക്കൊപ്പമുള്ള അണികളും കൊഴിയുകയാണ്. പാലായില്‍ ജോസഫ് ശക്തിപ്രകടനം നടത്തും. നൂറ് കുടുംബയോഗങ്ങളും സംഘടിപ്പിക്കും.

പാലായില്‍ ജയസാധ്യതയും സ്വീകാര്യതയുമില്ലാത്ത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതുകൊണ്ടാണ് യുഡിഎഫ് പരാജയപ്പെട്ടതെന്നും പി.ജെ ജോസഫ് കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week